Profile photo for Pallipad Spandanam
Pallipad Spandanam

യുവതിക്ക് മെസേജ് അയച്ച സംഭവം; അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു.

പത്തനംതിട്ട:അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. യുവതിക്ക് മെസേജ് അയച്ച കേസിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്. അടൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിലിനെതിരെയാണ് വകുപ്പ് തല നടപടി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇതിന് പിന്നാലെയാണ് അന്വേഷണ വിധയേമായി ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തത്.


</div>