വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി: കേരള പോലീസ്
ശാസ്താംകോട്ട മുതു പിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണപ്പൂക്കളം ഇട്ടതിന് പോലീസ് കേസെടുത്തു എന്നാണ് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി.
കോടതി വിധിക്കെതിരായി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് എഫ്. ഐ. ആർ നമ്പർ :1555/2025 പ്രകാരം ശാസ്താംകോട്ട പോലീസ് കേസെടുത്തിരിക്കുന്നത്.
വ്യാജ വാർത്തകൾ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമാണ്.
#statepolicemediacentre #keralapolice