Profile photo for Ajith Kumar J. S
Ajith Kumar J. S

കുംഭമേള വിരക്തരായ സന്യാസിമാരുടെ സംഗമമാണ്. ശരിക്കും അവധൂതന്മാരും അജ്ഞാതരുമായ യോഗികൾ കുംഭമേളയ്ക്ക് സ്നാനം ചെയ്യാനും പ്രാർത്ഥിക്കാനു മെത്തുമെന്നാണ് വിശ്വാസവും സങ്കൽപ്പവും.
ഇവരെയൊക്കെ കാണുക തന്നെ ദർശന പുണ്യമാണ്.
സർവ്വസംഗപരിത്യാഗികൾ പ്രാർത്ഥനയ്ക്കും സാധനയ്ക്കും സർവ്വ കാമങ്ങൾക്കും അപ്പുറമാണ്.

പ്രായം 150 ന് മേലെന്ന് പറയപ്പെടുന്ന ഊരോ പേരോഅറിയാത്ത ചൈതന്യമുറ്റ നാഗസാധുവിനെയൊന്നും മലയാള മാധ്യമവിശാദരുടെ കണ്ണിൽ പിടിക്കില്ല.
സന്യാസിമാരുടെ
കൗപീനവും നഗ്നതയുമല്ല അവരുടെ സമർപ്പണമാണ് ഹിന്ദു വിശ്വാസികൾക്ക് മുഖ്യം.
സന്യാസിമാർ കൊല്ലാനോ വെട്ടാനോ ആക്രമിക്കാനോ പോകുന്നില്ല. അവർ സർവ്വതും ത്യജിച്ചവരാണ് പരിഹാസ്യരോ അവമതിക്കപ്പെടേണ്ടവരോ അല്ല.
ഓം നമഃശ്ശിവായ 🙏


</div>